ചില മഴ ചിത്രങ്ങള്‍
'മുത്തശ്ശ ഈ പുസ്തകം ഒന്ന് പൊതിഞ്ഞു തരോ..??'
മനു കൊഞ്ചികൊണ്ട് മുറിയിലേക്ക് കയറി വന്നു
'താഴെ അമ്മു ഇല്ലേ അവളോട് പറയൂ മോനെ'
ആ പുസ്തകം പൊതിഞ്ഞു കൊടുക്കാനായിരുന്നു ആഗ്രഹമെങ്കിലും
അദ്ദേഹത്തിന് അങ്ങനെ പറയേണ്ടി വന്നു.
കൈകള്‍ വിറയ്ക്കുന്നു,കണ്ണ് ശരിക്കും പിടിക്കുന്നില്ല,.പിന്നെ എങ്ങനെ പൊതിഞ്ഞു കൊടുക്കും.
അപ്പോഴേക്കും ഞാന്‍ പൊതിഞ്ഞു തരാം എന്ന് പറഞ്ഞു അമ്മു മുറിയിലേക്ക് വന്ന്
മനുവിനെയും കൊണ്ട് പോയി.
അയാള്‍ ആ കുട്ടികള്‍ പോയ വാതിലിലേക്ക് കുറെ നേരം നോക്കി കിടന്നു,
പിന്നെ പതുക്കെ ജനലിലൂടെ പുറത്തേക്കു നോക്കി ..
അദേഹത്തിനു പുറത്ത് പെയുന്ന മഴ കാണാന്‍ വേണ്ടി മാത്രം ജാകിരി ഇളകിയ
കാലപ്പഴകം ചെന്ന ജനവാതില്‍ അദ്ദേഹം പറഞ്ഞിട്ടായിരുന്നു മകന്‍ ഉണ്ണി തുറന്നു പുറത്തേക്കു കെട്ടിവെച്ചത്..
ആ ജനവാതിലിലൂടെ പുറത്തെ മഴകാഴ്ചകള്‍ കണ്ടു കിടക്കാന്‍ അദേഹത്തിന് ഇഷ്ടമായിരുന്നു.
ആ കാഴ്ചകളിലൂടെ കുട്ടികാലത്തെ പല ഓര്‍മകളിലേക്കും ഓടിയെത്താം.
ആ ഓര്‍മകളെ ഇപ്പോഴും അദേഹം മനസ്സിലിട്ടു താലോലിക്കുന്നത് കൊണ്ടാവാം
ശരീരത്തെ കീഴ്പെടുത്തിയ വാര്‍ദ്ധക്യത്തിന് അദേഹത്തിന്റെ മനസ്സ് കൂടി കീഴ്പെടുത്താന്‍ കഴിയാഞ്ഞത്.
വീടിനു പടിഞ്ഞാറ് വശത്തെ കാവില്‍ ഉയര്‍ന്നു നില്‍ക്കുന്ന മാവിന്റെ ചുവട്ടില്‍ മഴയെ പോലും വകവെക്കാതെ,
ചുവട്ടില്‍ ചാടുന്ന മാമ്പഴത്തിന് കാത്തു നില്‍ക്കുന്ന കുട്ടികളെ അദേഹം നോക്കി കിടന്നു.
അപ്പോള്‍ ആ കുട്ടികളുടെ അടുത്തേക്ക് വടിയുമായി ഒരാള്‍ ഓടിവന്നു..
ആ ജനവാതിലിലൂടെ പുറത്തെ മഴകാഴ്ചകള്‍ കണ്ടു കിടക്കാന്‍ അദേഹത്തിന് ഇഷ്ടമായിരുന്നു.
ആ കാഴ്ചകളിലൂടെ കുട്ടികാലത്തെ പല ഓര്‍മകളിലേക്കും ഓടിയെത്താം.
ആ ഓര്‍മകളെ ഇപ്പോഴും അദേഹം മനസ്സിലിട്ടു താലോലിക്കുന്നത് കൊണ്ടാവാം
ശരീരത്തെ കീഴ്പെടുത്തിയ വാര്‍ദ്ധക്യത്തിന് അദേഹത്തിന്റെ മനസ്സ് കൂടി കീഴ്പെടുത്താന്‍ കഴിയാഞ്ഞത്.
വീടിനു പടിഞ്ഞാറ് വശത്തെ കാവില്‍ ഉയര്‍ന്നു നില്‍ക്കുന്ന മാവിന്റെ ചുവട്ടില്‍ മഴയെ പോലും വകവെക്കാതെ,
ചുവട്ടില്‍ ചാടുന്ന മാമ്പഴത്തിന് കാത്തു നില്‍ക്കുന്ന കുട്ടികളെ അദേഹം നോക്കി കിടന്നു.
അപ്പോള്‍ ആ കുട്ടികളുടെ അടുത്തേക്ക് വടിയുമായി ഒരാള്‍ ഓടിവന്നു..
അയാളുടെ വരവ് കണ്ട ഉടനെ കുട്ടികള്‍ കയ്യില്‍ കിട്ടിയ മാങ്ങ തന്റെ കുപ്പായമഴിച്ചു അതില്‍ കെട്ടി അവിടെ നിന്നും ഓടി.
'നാളെ സ്കൂള്‍ തുറക്കാന്‍ പോവാ ..അപ്പോഴേക്കും പനി പിടിച്ചു കിടക്കാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തികോളും'
അവിടേക്ക് ഓടിവന്നയാള്‍ ആ കുട്ടികളെ നോക്കി പറഞ്ഞത് കേട്ടപ്പോള്‍ അദേഹത്തിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
അദ്ദേഹം ചിന്തിച്ചു 'ഹം..വേലായുധന്‍ ,..അവന്‍ പണ്ട് ഈ മാവിന് ചുവട്ടില്‍ തന്നെയായിരുന്നു കിടന്നിരുന്നത്..
സ്കൂള്‍ വിട്ടു വരുന്ന വഴിക്ക് പാടത്ത് ഇറങ്ങി മീന്‍ പിടിക്കും.പിടിച്ച മീനിനെ അപ്പുറത്തെ തോട്ടിലേക്ക്
കൊണ്ട് വിടും.പിന്നെ നേരെ വരുന്നത് ഈ മാവിന്റെ ചുവട്ടിലേക്കാണ്..
'നാളെ സ്കൂള്‍ തുറക്കാന്‍ പോവാ ..അപ്പോഴേക്കും പനി പിടിച്ചു കിടക്കാന്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തികോളും'
അവിടേക്ക് ഓടിവന്നയാള്‍ ആ കുട്ടികളെ നോക്കി പറഞ്ഞത് കേട്ടപ്പോള്‍ അദേഹത്തിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
അദ്ദേഹം ചിന്തിച്ചു 'ഹം..വേലായുധന്‍ ,..അവന്‍ പണ്ട് ഈ മാവിന് ചുവട്ടില്‍ തന്നെയായിരുന്നു കിടന്നിരുന്നത്..
സ്കൂള്‍ വിട്ടു വരുന്ന വഴിക്ക് പാടത്ത് ഇറങ്ങി മീന്‍ പിടിക്കും.പിടിച്ച മീനിനെ അപ്പുറത്തെ തോട്ടിലേക്ക്
കൊണ്ട് വിടും.പിന്നെ നേരെ വരുന്നത് ഈ മാവിന്റെ ചുവട്ടിലേക്കാണ്..
അവന്‍ അവിടുന്ന് പോവണമെങ്കില്‍ വീട്ടില്‍ നിന്ന് ആരെങ്കിലും തിരഞ്ഞു വരണം..'
ഇപ്പൊ ആ കുട്ടികളെ അതൊന്നും അനുഭവിക്കാന്‍ വിടാത്തത് എന്താണ് ?? അദേഹം മനസ്സില്‍ ആലോചിച്ചു.
'അത് പോലെ തന്നെയായിരുന്നില്ലേ ഞാനും..എന്റെ രാധുവും'
അദേഹത്തിന്റെ കുട്ടിക്കാലത്തെ എല്ലാ ഓര്‍മകളും ചെന്നെത്തുനത് അവളിലായിരുന്നു
'മഴ അവള്‍ക് മഴ നനയണം,.അവള്‍ക്കു ഒറ്റയ്ക്ക് നനഞ്ഞാല്‍ പോര എന്നെയും പിടിച്ചു മഴയതെക്കിറങ്ങും..
മഴയത്ത് അവളുടെ കൂടെ പാടത്തിലൂടെയും പുഴയിലൂടെയുമൊക്കെ നടക്കണം..
പക്ഷെ അവള്‍ക്കു ''ഇടി'' ഭയങ്കര പേടിയായിരുന്നു..ഇടി വെട്ടിയാല്‍ പേടിച്ചു എന്റെ നെഞ്ചില്‍ മുഖം ഒളിപ്പിക്കുമായിരുന്നു..' പണ്ട് അവള്‍ പറഞ്ഞു തന്നിരുന്ന കഥയും അദേഹം ഓര്‍ത്തു
"മഴയും
ഭൂമിയും പ്രണയത്തിലായിരുന്നത്രേ...പക്ഷെ അത് ആകാശത്തിനു ഇഷ്ടമല്ല..അത്
കൊണ്ടാണ് മഴ പെയുംപോള്‍
ആകാശം ഇടിവെട്ടി മഴയെ പേടിപ്പിക്കുന്നത്
പോലും,..പക്ഷെ,..മഴ ഭൂമിയെ പ്രണയിച്ചു കൊണ്ടേയിരുന്നു.."
അത് ചെറുപ്പത്തില്‍ അവളുടെ അമ്മായി തന്റെ അമ്മ അവള്‍ക്കു പറഞ്ഞു കൊടുത്ത ഒരു സാങ്കല്പിക കഥയായിരുന്നു..
അവള്‍ക്കു
പറഞ്ഞു കൊടുത്ത ഒരു കൂട്ടം കഥകളില്‍ ഈ ഒരു കഥ മാത്രം അവള്‍ മനസ്സില്‍
കൊണ്ട് നടന്നു.. ഇടിവെട്ടി മഴ പെയുന്ന രാത്രികളില്‍ എന്റെ നെഞ്ചില്‍
തലചായ്ച് അവള്‍ എനിക്ക് പറഞ്ഞു തന്നു..'
"അമ്മ" രാധുവിന്റെ ഓര്‍മകളിലൂടെ അദേഹത്തിന്റെ അമ്മയുടെ ഓര്‍മകളും ആ മനസ്സിലേക് കടന്നു വന്നു..
'എന്റെ മഴക്കാല ഓര്‍മകളില്‍ അമ്മയ്കും ഉണ്ടായിരുന്നില്ലേ ഒരു പ്രധാനപെട്ട സ്ഥാനം'
മഴ നനഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ സ്നേഹത്തോടെ പനി പിടിക്കല്ലേ എന്ന് ദൈവത്തിനോട് പ്രാര്‍ത്ഥിച്ച് തല തുവര്‍ത്തി
തന്നിരുന്ന അമ്മ'
സ്കൂള്‍ വിട്ടു വെള്ളം നിറഞ്ഞ പാടത്തില്കൂടെയും,..പുഴയിലൂടെയുമൊക്കെ കൂട്ടുകാരുടെ കൂടെ കളിച്ചു വന്നിരുന്ന
തന്നെ ആധിയോടെ നോക്കി ഇരുന്നിരുന്ന അമ്മ യെ അദ്ദേഹം ഓര്‍ത്തു..'
മഴക്കാല ഓര്‍മകളില്‍ എല്ലാതിനെക്കാളും വിലപ്പെട്ടത് തന്നെ ആധിയോടെ നോക്കിയിരുന്ന അമ്മയുടെ കണ്ണുകളാണെന്നു അദേഹം ചിന്തിച്ചു.വീടിന്റെ തെക്ക് ഭാഗത്ത് അമ്മയെയും രാധുവിനെയും അടക്കിയിരുന്ന ഭാഗത്തേക്ക് നോക്കിയപ്പോള്‍
ആ വയസന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
'ആഹാ.. അച്ഛന്‍ കിടക്കുവാണോ' എന്ന് ചോദിച്ചു കൊണ്ട് മകന്‍ ഉണ്ണി ആ മുറിയിലേക്ക് കടന്നു വന്നു..
'നീ എപ്പോള്‍ വന്നു'
'ഞാന്‍ ഇപ്പോള്‍ എത്തിയതെ ഒള്ളു..മനുവിനും അമ്മുവിനും നാളെ സ്കൂളില്‍ പോവാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നു'
'...അച്ഛന്‍ അമ്മയെ കുറിച്ച് ആലോചിച്ചു കിടക്കുകയായിരുന്നല്ലേ..??'ഉണ്ണി അയാളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
'..നിന്റെ അമ്മയെയും എന്റെ അമ്മയെയും കുറിച്ച്....ജീവിതത്തില്‍ ഒരു പാട് സ്നേഹം വാരികോരി തന്ന് പെട്ടന്നു പോയവര്‍ അവരല്ലേ ഒള്ളു ..'
' അച്ഛന്‍ വാ നമുക്ക് താഴേക്ക് പോവാം' എന്ന് പറഞ്ഞ് ഉണ്ണി അദേഹത്തെ കിടകയില്‍ നിന്നും എണീപ്പിച്ച് താഴേക്ക് നടത്തി.
ഗോവണി ഇറങ്ങി താഴേക്ക് ചെന്നപ്പോള്‍ അവിടെ അമ്മുവും മനുവും നാളെ സ്കൂളിലേക്ക് പോവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു..
അദേഹത്തെ കണ്ടതും മനു ഓടിവന്ന് ഉണ്ണി വാങ്ങി കൊടുത്ത നെയിംസ്ലിപ് കാണിച്ചു തന്നു..അവനു ഇഷ്ടപെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാല്‍
മനോഹരമാകിയ ഒരു നെയിംസ്ലിപ് സെറ്റ് ആയിരുന്നു അത് ' അദേഹം കൊള്ളാം എന്ന് പറഞ്ഞപ്പോള്‍ അവന്‍ ആ നെയിംസ്ലിപ്
സെറ്റെടുത്ത് ഭദ്രമായി സൂക്ഷിച്ചു വെച്ചു.അതവന്‍ ഒട്ടിച്ചു നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല.
മനോഹരമാകിയ ഒരു നെയിംസ്ലിപ് സെറ്റ് ആയിരുന്നു അത് ' അദേഹം കൊള്ളാം എന്ന് പറഞ്ഞപ്പോള്‍ അവന്‍ ആ നെയിംസ്ലിപ്
സെറ്റെടുത്ത് ഭദ്രമായി സൂക്ഷിച്ചു വെച്ചു.അതവന്‍ ഒട്ടിച്ചു നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല.
ഉണ്ണി നല്ല ചൂട് കാപ്പിയും
ഉണ്ടാക്കി കൊണ്ട് വന്നു അദേഹത്തിന് കൊടുത്തു.. അവന്‍ അദേഹത്തിന്റെ അടുത്ത്
ചെന്നിരുന്നു.അകത്തളത്തില്‍ പെയ്യുന്ന മഴയും നോക്കി ഇരിക്കുന്നതിനിടെ.
അയാള്‍ ചോദിച്ചു 'അവള്‍ വിളിച്ചിരുന്നോ?'
'ഉം' അത്ര മാത്രം..അവളെ പറ്റി കൂടുതല്‍ പ്രതീക്ഷിച്ച് അയാള്‍ ഇരുന്നെങ്കിലും ഉണ്ണി ഒന്നും പറഞ്ഞില്ല.
'നീ അവളുടെ അടുത്ത് പോയി നില്‍ക്കണം..ഈ വയസനെ പറ്റി ചിന്തികണ്ട..എനിക്കിവിടെ കൂട്ടിനു രാഘവന്‍ ഉണ്ടാവും.'
'നോ' 'ഇനി അത് നടക്കില്ല്ല'..അവന്‍ അദേഹത്തിന്റെ മുഖതേക്ക് നോക്കാതെ പറഞ്ഞു.
'ഈ നാട്ടിന്‍ പുറത്തു ഒത്തു പോവാന്‍ പറ്റില്ല എന്ന് പറഞ്ഞല്ലേ നിങ്ങള്‍ വഴക്കിട്ടു പിരിഞ്ഞത് ..
നീ നിന്റെ കുഞ്ഞുങ്ങളെ കുറിച്ച് ഓര്‍മിക്കണം..നിനക്ക് ചിലപ്പോള്‍ അവളെ വേണ്ടായിരിക്കും..പക്ഷെ അവര്‍ക്ക് അവരുടെ അമ്മയെ..'
അദേഹം പറഞ്ഞു മുഴുവനാക്കുന്നതിനു മുന്‍പ് ഉണ്ണി പറഞ്ഞു തുടങ്ങി.
'ഹും..."അമ്മ".. ആ വാക്ക് കേള്‍ക്കാന്‍ എന്ത് അര്‍ഹതയാണ് അവള്‍ക്കുഉള്ളത്..അവള്‍ നല്ല ഒന്നാന്തരം വേശ്യയാണ്;
നോ.. അങ്ങനെ പറഞ്ഞാല്‍ ആ പണിക്കു പോവുന്ന പാവപെട്ട സ്ത്രീകളെ ഞാന്‍ തരം താഴ്തുകയാവും.ഈ കോരിച്ചൊരിയുന്ന
മഴയത് അവള്‍ പുതിയ പുതപ്പു തേടി അലയുന്നുണ്ടാവണം' ഉണ്ണി കിതച്ചു കൊണ്ട് പറഞ്ഞു.
അതെല്ലാം കേട്ട് സ്തംഭിച്ചു നില്‍ക്കുകയായിരുന്ന ആ വൃദ്ധന്‍.ഉണ്ണി പതിയെ ചാരുകസേരയില്‍ ഇരിക്കുകയായിരുന്ന അച്ഛന്റെ
അടുത്ത
മുട്ടുകുത്തിയിരുന്നു ആ മടിയില്‍ തലചായ്ച്ചു കൊണ്ട് പറഞ്ഞു.'അച്ഛനോട്
ഞാന്‍ എല്ലാം പറഞ്ഞിരുന്നില്ല..നാട്ടിലേക്ക് പോന്നപ്പോള്‍
വരാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടല്ല അവള്‍ വരാതിരുന്നത്..അവിടെ പബുകളില്‍ പോവാന്‍ പുതിയ കൂട്ടുകാരനെ തേടിനടന്നിരുന്ന
അവള്‍ക് എന്റെ മക്കളെ ഒന്ന് ശരിക്കു നോക്കാന്‍ പോലും സമയം ഇല്ലായിരുന്നു..ഒരിക്കല്‍ അവള്‍ അമ്മുവിനേയും കൊണ്ട് പോയി
നഗരത്തിലെ
ഒരു മദ്യശാലയില്‍ ഒരു കൂട്ടം മദ്യപന്‍മാരുടെ നടുക്ക് നിന്ന് അഴിഞ്ഞാടുന്നത് ഞാന്‍
കണ്ട അറയ്ക്കുന്ന കാഴ്ചകളില്‍ ഒന്ന് മാത്രമായിരുന്നു..'
ആ വയസ്സന്‍ അതെല്ലാം കേട്ട് ഒന്നും മിണ്ടിയില്ല..അദേഹത്തിന്റെ കൈകള്‍ ഉണ്ണിയുടെ തലയില്‍ തലോടികൊണ്ടിരുന്നു.
ഉണ്ണി
തുടര്‍ന്നു.'മറ്റുള്ളവരുടെ മുന്‍പില്‍ അഴിഞ്ഞാടുന്ന അമ്മയെ കണ്ടു മക്കള്‍
വളരണ്ട എന്ന് കരുതിയാണ് അവരെയും കൊണ്ട് ഇങ്ങോട്ട് പോന്നത്..
ഇത്രയൊക്കെ
കണ്ടിട്ടും പോരുന്നതിനു മുന്‍പ് ഞാന്‍ അവളോട് ചോദിച്ചതാണ് അച്ഛാ..ഇതുവരെ
ഉണ്ടായതൊക്കെ ഞാന്‍ സഹിക്കാം..എന്റെ മക്കളുടെ അമ്മയായി ഇനിയെങ്കിലും
നിനക്ക് ജീവിച്ചുകൂടെ എന്ന് ....അതിനവള്‍ പറഞ്ഞത് ജീവിതം ഒന്നേ ഒള്ളു അത്
ആഘോഷിക്കണം എന്നാ..എന്നോട് കണ്ടില്ലാന് നടിച്ചു അവിടെ ജീവിക്കാന്‍
..' "എന്തിനു അവള്‍ എന്നെ കല്യാണം കഴിച്ചു..എന്റെ ജീവിതം കൂടി
നശിപ്പിക്കാനോ??"അത് പറഞ്ഞപ്പോള്‍ ഉണ്ണിയുടെ ചങ്ക് ഇടറുന്നത് അയാള്‍
അറിഞ്ഞു. ഉണ്ണി വേദനിക്കുന്ന സ്വരത്തില്‍ പറഞ്ഞു കൊണ്ടേ ഇരുന്ന..
'അച്ഛന്‍ എന്നോട് ക്ഷമിക്കൂ..ബംഗ്ലോരിലെ എന്റെ കമ്പനിയില്‍ നിന്നും പരിജയത്തിലായ അവളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞപ്പോള്‍.
അച്ഛന്‍
എന്നോട് ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ..നിനക്ക് ശരി എന്ന് തോനുന്നത്
മാത്രം നീ ചെയ്യുക..പക്ഷെ ഇവിടെ എനിക്ക് തെറ്റുപറ്റി അച്ഛാ...'
ഉണ്ണി തന്റെ അച്ഛന്റെ മടിയില്‍ തലചായ്ച്ചു കിടന്നു കരഞ്ഞു ഒരു കൊച്ചു കുട്ടിയെ
പോലെ..അതുവരെ സ്തംഭിചിരിക്കുകയായിരുന്ന ആ വൃദ്ധന്റെ നെരച്ച കണ്ണുകളില്‍
നിന്നും കണ്ണുനീര്‍ പുറത്തേക്കു ഒഴുക,..
ആ രണ്ടു ജന്മങ്ങളുടെയും കരച്ചില്‍ വേറെ ആരും കേള്‍ക്കതിരിക്കാനെന്നോണം മഴ ആര്‍ത്തലച്ചു പെയ്തുകൊണ്ടേ ഇരുന്നു..
No comments:
Post a Comment