vaayikkanoridam vaayikkanoridam vaayikkanoridam
ഷുക്കൂറിന്റെ പ്രണയം
"സുക്കൂറേ....സുക്കൂറേ...."
"ഇതിപ്പോ കുറേ ആയി തുടങ്ങിയിട്ട്"
"സുക്കൂറേ....സുക്കൂറേ....എടാ ഇജ് സ്കൂളില്‍ പോവുന്നില്ലേ...."
ദേ വീണ്ടും.....ഈ ഒരു ഉമ്മച്ചി രാവിലെ ആയാല്‍ തുടങ്ങിക്കൊള്ളും ..മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കാതെ
"ന്തേ ഉമ്മാ.."
ആ ചോദ്യത്തിന് അടുക്കളയില്‍ നിന്നും വേറെ എന്തോ മറുപടിയാണ്‌ കേട്ടത്....കൂടെ എന്നോടുള്ള ദേഷ്യം പാത്രങ്ങളോട് തീര്‍ക്കുന്ന ശബ്ദവും
അത് കേട്ടപ്പോള്‍ ഇനിയും കിടക്കുന്നത് പന്തിയലെന്നു തോന്നി....പതുക്കെ ഞാന്‍ റൂമില്‍ നിന്നും പുറത്തിറങ്ങി
ബ്രെഷില്‍ കുറച്ചു പേസ്റ്റ് ആക്കി ഒരു തോര്‍ത്തുമുണ്ടും സോപ്പും എടുത്തു തോട്ടിലേക്ക് പതുക്കെ നടന്നു അവിടെ എത്തിയപ്പോഴേക്കും ബ്രെഷില്‍ പേസ്റ്റ് കാണുന്നില്ല ...
ഇനിയിപ്പോ ഞാന്‍ അത് എടുത്തില്ലേ ..ആ ,..എന്തായാലും ഇനി മടങ്ങിപ്പോവാന്‍ സമയം ഇല്ലെന് വിചാരിച്ച് ഞാന്‍ ആ ബ്രഷു കൊണ്ടു തല്ക്കാലം അഡ്ജസ്റ്റ് ചെയ്തു
അങ്ങനെ ഞാന്‍ കുളിയും എല്ലാം കഴിഞ്ഞു സ്കൂളില്‍ എത്തിയപ്പോഴെകും അവിടെ ഗീത ടീച്ചറുടെ കണക്കു ക്ലാസ്സ്‌ തുടങ്ങിയിരിക്കുന്നു ...
എനിക്കാണേല്‍ ഈ കണക്കെന്ന് കേള്‍ക്കുമ്പോഴേ മൂര്ത്താവിലെ മുടി എണീറ്റ്‌ നില്‍ക്കും ... എന്ന് വിചാരിച്ചു വേറെ വിഷയം ഇഷ്ടമാണെനല്ല കേട്ടോ...
എന്നാലും കണക്കു അതും ഗീത ടീച്ചറുടെ കണക്കു ഒരു ഒന്നൊന്നര കണക്കായിരിക്കും ..മാത്രവുമല്ല ഗീത ടീച്ചര്‍ക്ക് എന്നോടെ പ്രത്യേകമായൊരു സ്നേഹവും വാത്സല്യവും ഉണ്ട് ..അത് ചുമ്മാ ഉണ്ടായതല്ല എന്റെ ബാപ്പ ഒരിക്കല്‍ പരെന്റ്സ്‌ മീറ്റിങ്ങിനു വന്നപ്പോള്‍ ,,എല്ലാവരും ആ പാവം മനുഷ്യനെ ചുറ്റും കൂടി നിന്ന് അതിലും പാവമായ എന്നെക്കുറിച്ച് ഓരോരോ കുറ്റങ്ങള്‍ പറഞ്ഞപ്പോള്‍ ...എല്ല്ലാ ബപ്പമാരെയും പോലെ എന്റെ പിതാവും അത് പറഞ്ഞു.."ഞമ്മള് പറയുന്നതൊന്നും ഓന്‍ കേള്‍ക്കൂല എന്റെ സാറന്മാരെ ഇങ്ങള് തന്നെ ഒനാങ്ങടു നന്നാക്കികൊളീ" ..."ഓന്‍ അനുസരികുന്നില്ലേല്‍ നല്ല ചുട്ട അടി വെച്ച് കൊടുക്കീ ഞമ്മക്ക് ഒരു പരാത്യോം ഇല്ല"..കഴിഞ്ഞില്ലേ..
ബാപ്പ അങ്ങനെ രക്ഷപ്പെട്ടു ..പിന്നെ ഈ യുള്ളവന്റെ കാര്യം പറയാനുണ്ടോ അന്ന് തുടങ്ങിയതാ എല്ലാ ടീച്ചര്‍മാര്‍ക്കും എന്നോടെ പ്രത്യേകമായൊരു വാത്സല്യം ...
എത്ര പിറകില്‍ പൊയ് ഒളിച്ചാലും എന്നെ കണ്ടെത്തി ചോദ്യം ചോദിക്കും ...
പിരീട് ബെല്ലടിക്കുന്നത് കേട്ട് ഞാന്‍ ഓടി ക്ലാസ്സില്‍ കയറിയതും ദേ നില്‍ക്കുന്നു ഗീത ടീച്ചര്‍ ...ടീച്ചര്‍ പോയെന്നു കരുതി ഓടി കയറിയതാണ് ...
അവിടെ എന്റെ ക്ലാസ്സില്‍ ഒരുത്തിയുണ്ട് ഒരു ജാടക്കാരി ...അവള്‍ ടീച്ചറോട് സംശയം ചോദികുന്നത് കേട്ടാല്‍ തോന്നും ഈ കണക്കെല്ലാം കണ്ടു പിടിച്ചത് അവളാണെന്ന്..ജാടക്കാരി........
ഇതിപ്പോ അവളുടെ ഏതോ സംശയം തീര്‍ക്കാന്‍ ടീച്ചര്‍ നിന്നതാണവിടെ ..ഭാഗ്യത്തിന് ടീച്ചര്‍ എന്നെ കണ്ടില്ല !..അത് കൊണ്ടു ഞാന്‍ വന്ന അതെ സ്പീഡില്‍
പുറത്തോട്ട്‌ ഓടി പൊയ് പിറകില്‍ നിന്നും ഒരു പൊട്ടിച്ചിരി മാത്രം കേള്‍ക്കാം
കുറച്ചു കഴിഞ്ഞപ്പോള്‍ ടീച്ചര്‍ ക്ലാസ്സില്‍ നിന്നും പോയി ...ഞാന്‍ പതുക്കെ ആരും കാണാതെ ക്ലാസ്സിലോട്ടു കയറി
പിറകിലെ ബെഞ്ചില്‍ ചെന്നിരുന്നു നമ്മുടെ വില്ലെന്മാരുടെയൊക്കെ സുഖാന്വേഷണം തിരക്കിയപ്പോഴെക്കും വരുന്നു ഊര്ജതന്ത്രവും കൊണ്ടു നമ്മുടെ മൊയ്തു മാഷ്
അങ്ങേരു നേരെ ക്ലാസ്സിലേക്ക് വന്നതിന് ശേഷം പിറകിലെ ബെഞ്ചില്‍ ഇരിക്കുവായിരുന്ന എന്റെ അടുത്തേക്ക് വന്നു മുന്‍പിലെ ബെഞ്ചില്‍ ഇരിക്കുന്ന ഒരു മാന്യനോട്
പിറകിലേക്ക് വരാന്‍ പറഞ്ഞു എന്നെ മുന്‍പിലേക് ഇരുത്തി..
ഈ ഒരു vip പരിവേഷം എനിക്ക് എല്ലാവരുടെയും ക്ലാസ്സിലും കിട്ടാറുണ്ട് ...
"അടുത്ത ആഴ്ചയാണ് പരീക്ഷ, വല്ലതും നോക്കാറുണ്ടോ..." മൊയ്തു മാഷ് പരിഹാസ്യ രൂപേണ ചോദിച്ചു
"നോകാറുണ്ട് സര്‍ .." .ഞാന്‍ മറുപടി പറഞ്ഞു ...പിന്നെ പരീക്ഷ കോപ്പ് ഇത് എങ്ങനെയെങ്കിലും കഴിഞ്ഞുകിട്ടിയാല്‍ ബാപ്പയുടെ കൂടെ കടയില്‍ പോകാമായിരുന്നു .
പക്ഷെ അടുത്ത ചോദ്യം ഞാന്‍ തീരെ പ്രതീക്ഷിചിട്ടുണ്ടയിരുന്നില്ല
"ഊഷ്മാവ് അളക്കുന്ന ഉപകരണം" എന്തായിരുന്നെനായിരുന്നു ചോദ്യം ..
"ചട്ടുകം "
ഞാന്‍ മറുപടി പറഞ്ഞ് ഏറെ കഴിയും മുന്‍പേ ക്ലാസ്സില്‍ കൂട്ട ചിരി മുഴങ്ങി ...
മൊയ്തു മാഷ് നിന്ന നില്‍പ്പില്‍ എന്നെയും നോക്കി നില്‍കുകയാണ്‌ ("ഉപ്പുമാവ് ഇളക്കുന്ന ഉപകരണം" എന്നായിരുന്നു ഞാന്‍ കേട്ടത് അപ്പോള്‍ പിന്നെ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലലോ )
മൊയ്തു മാഷ് പിന്നെ എന്നോടൊനും പറഞ്ഞില്ല ..അങ്ങേരു വാളും പരിചയും വെച്ച് തോല്‍വി സമ്മതിച്ചത് പോലെയായിരുന്നു നില്പ് ..
മൊയ്തു മാഷ് ഒന്നും മിണ്ടാതെ പതുക്കെ ഇരിക്കാന്‍ പറഞ്ഞു..ആ ക്ലാസ്സ്‌ കഴിയുന്നത്‌ വരെ അങ്ങേരു എന്നോട് ഒന്നും മിണ്ടിയില്ല !
ആ ക്ലാസ്സ്‌ കഴിഞ്ഞതും ഗീത ടീച്ചര്‍ സ്പെഷ്യല്‍ ക്ലാസ്സ്‌ എന്നും പറഞ്ഞു ഓടി വന്നു ..എന്റെ വായില്‍ അങ്ങട് പെരുത്ത്‌ കേയരിയതായിരുന്നു
പിന്നെ ഞാന്‍ അങ്ങട് ക്ഷമിച്ചു ..'ബാപ്പക്ക് ചുമ്മാ സ്കൂളില്‍ വരാന്‍ സമയം ഇല്ലേ ..'
ടീച്ചര്‍ കണക്കിന്റെ വിവിധ തലങ്ങളിലേക്ക് പോവാന്‍ തുടങ്ങി ..സത്യം പറയാമല്ലോ ഞാന്‍ അപ്പോള്‍ വല്ലാത്തൊരു മാനസിക വിഭ്രാന്തിയില്‍ ആയിരുന്നു
കാരണം കണക്കു കേട്ടാല്‍ എനിക്ക് പലതും തോന്നും....
ഇങ്ങനെയുള്ള കണക്കുകള്‍ സ്കൂളില്‍ നിന്നും നിരോധിച്ചു കുട്ടികളുടെ ആരോഗ്യം സൂക്ഷിക്കെണ്ടതല്ലേ എന്ന വിപ്ലവകരമായ ചിന്ത എന്റെ മനസ്സില്‍ പലവട്ടം
ഉദിച്ചിരുന്നു ..പക്ഷെ ആരോട് പറയാന്‍ ..പറഞ്ഞാല്‍ തന്നെ ആരു കേള്‍ക്കാന്‍...
എന്തായാലും ടീച്ചറുടെ കണക്കു കേട്ട് മടുത്തിട്ട് ഒരു എലി ക്ലാസ്സ്‌ റൂമിന്റെ മൂലയില്‍ ഉള്ള മടയില്‍ നിന്നും പുറത്തു വന്നു
അത് എങ്ങനെയെകിലും പുറത്ത് കടക്കാനുള്ള തത്രപാടിലായിരുന്നു....എല്ലാവരും ടീച്ചറുടെ ക്ലാസ്സ്‌ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു ....
ഞാന്‍ പെട്ടന്ന് ചെരുപ്പെടുത്ത്‌ ആ എലിയെ എറിഞ്ഞു ....
പെട്ടന്ന് ടീച്ചര്‍ ഒരു അര്‍പ്പുവിളിയോടു കൂടി പുറത്തേക്കോടി ....എല്ലാവരും എന്നെ തന്നെ നോക്കുന്നു ..ഞാന്‍ എന്ത് ചെയ്തു????
എലിയെ എറിഞ്ഞതല്ലേ, എല്ലാവരും കരുതിയത്‌ ഞാന്‍ ടീച്ചറെ എറിഞ്ഞതാണെന്നയിരുന്നു,..ഒടുവില്‍ ഏറു കൊണ്ടു ചത്ത എലിയെ കാണിച്ചു കൊടുകേണ്ടി വന്നു
എല്ലാവര്ക് കാര്യം മനസ്സിലാക്കാന്‍ ,..
പക്ഷെ എന്നെ ടീച്ചര്‍ പിറകില്‍ ഒരു ഒഴിഞ്ഞ ബെഞ്ചില്‍ കൊണ്ടു പൊയ് ഇരുത്തി ....
ഹാവൂ! ഞാന്‍ ഒരു അടി ആയരുന്നു പ്രതീക്ഷിച്ചത് ..ഇതില്‍ ഒതുങ്ങിയല്ലോ ഭാഗ്യം..
ഞാന്‍ ഒറ്റയ്ക്ക് ആ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ ആ കാഴ്ച ഞാന്‍ കണ്ടു..
പടച്ചോനേ ഓള് എന്നെ തന്നെയാണല്ലോ നോകുന്നത്....
ശൊ! മുന്‍പില്‍ ഇരിക്കുന്ന ഒരു പെണ്‍കുട്ടി ഇടയ്കിടയ്ക്ക് എന്നെ നോക്കുന്നു
ഇതില്‍ പരം എന്തെങ്കിലും വേണോ ആ കണക്കു ക്ലാസ്സ്‌ എന്റെ സ്വര്‍ഗമായി മാറാന്‍..
പിന്നെ എന്റെ ശ്രദ്ധ അവള്‍ ഇരിക്കുന്ന ഭാഗത്തേക്ക്‌ തന്നെയായി... ഇല്ല, ഞാന്‍ ഇതുവരെ ഈ മോഞ്ചതിയെ ഇവിടെ കണ്ടിട്ടില്ല
ഹു.... രണ്ടു കൊല്ലമായി ഇതുവരെ ഞാന്‍ കണ്ടിട്ടില്ല എങ്ങനെ കാണാനാ എന്നെങ്കിലും സ്കൂളില്‍ വരണം

വന്നാല്‍ തന്നെ ക്ലാസ്സില്‍ കയറണം, ....
ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു,..ഇടയ്ക്കിടയ്ക്ക് അവള്‍ എന്നെയും നോക്കുനുണ്ട്

അവള്‍ നോക്കുമ്പോഴൊക്കെ ഞാന്‍ നോട്ബുക്കില്‍ കണക്കു ചെയ്യുനത് പോലെ ഇരിക്കും ....
സത്യം പറഞ്ഞാല്‍ ഞാന്‍ കണക്കു ചെയ്യുകയായിരുന്നു ...ഇന്നലെ പീടികയില്‍ പൊയ് പലചരക്ക് സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്ലിലെ കണക്കു

ഉമ്മയ്ക് ഭോദ്യപെട്ടിടില്ല 50 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞു..... അവള്‍ നോക്കുമ്പോഴെല്ലാം നോട്ട്ബുക്കിന്റെ ഇടയില്‍ ഒളിപ്പിച്ചു വെച്ച

ആ ബില്ലിലെ കണക്കിലെ കളികള്‍ കണ്ടുപുടിക്കാനുള്ള വ്യഗ്രധയില്‍ ആവും ഞാന്‍ ...
ടീച്ചര്‍ പൊയ് കഴിഞ്ഞതിനു ശേഷം ഞാന്‍ എന്റെ ബെഞ്ചിനു മുന്‍പില്‍ ഇരിക്കുന്ന
ഖദീജയോടു ചോദിച്ചു"ആ ചുവന്ന ചുരിദാര്‍ ഇട്ട കുട്ടിന്റെ പേരെന്താ ?"
"ആയിഷ നെയാണോ നീ ചോദിച്ചത് ..."?
അവളുടെ പെരുകണ്ടെതിയത്തില്‍ ഞാന്‍ കുറെ ഏറെ സന്തോഷിച്ചു ...
പിന്നീടു ഞാന്‍ അറിയാതെ തന്നെ എന്റെ കണ്ണ് അവളെ പിന്തുടരാന്‍ തുടങ്ങി...
ഇടയ്ക് ഓള്‍ടെ ഒരു നോട്ടം ഉണ്ടാവും ഹു..അത് കാണാന്‍ ഒരു പ്രത്യേക ചന്തമാണ് ....
അന്ന് സ്കൂള്‍ വിട്ടു വീട്ടിലെത്തിയതിനു ശേഷവും മനസ്സില്‍ നിറയെ ആയിഷയയിരുന്നു ..
അവളുടെ കണ്ണുകള്‍ ..ചിരിക്കുമ്പോള്‍ ഉള്ള നുണക്കുഴി എല്ലാം മനസ്സില്‍ മിന്നി മറിഞ്ഞു..
പിറ്റേന്ന് രാവിലെ ഉമ്മാക്ക് എന്നെ വിളിച്ചു അധികം കഷ്ടപെടെണ്ടി വന്നില്ല ..അതിനു മുന്‍പ് തന്നെ ഞാന്‍ എണീറ്റു...
തോട്ടില്‍ പൊയ് കുളിച്ച് ചായ ചോദിച്ചപോള്‍ ആയിരുന്നു ഉമ്മ ഞാന്‍ എണീറ്റത് കണ്ടത് ..../
ഉമ്മയ്ക് ആദ്യം ഒരു അതിശയം ആയിരുന്നോ ? അതോ ഇനേനെ ചീത്ത പറയാന്‍ കിട്ടാഞ്ഞതില്ലുള അമര്‍ഷമോ
എന്തായാലും ഞാന്‍ വേഗം ചായകുടിച്ചു സ്കൂളിലേക്ക് ഓടി ....മനസ്സില്‍ നിറയെ ആയിഷയയിരുന്നു ..
സ്കൂളില്‍ എത്തിയപോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്...
ഞാന്‍ ഇട്ട ഷര്‍ട്ട്‌ ....ശൂ ഈ ഉമ്മാന്റെ ഒരു കാര്യം ....
.വല്ലതും മനസ്സിലായോ നിങ്ങള്ക്ക് ...?? ഞാന്‍ ഇട്ട വെള്ള നിറമുള്ള ഷര്‍ട്ട്‌ ല്‍ മുഴുവന്‍ ഉജാലയുടെ നീലനിറം ...
ഉമ്മ ഷര്‍ട്ടില്‍ ഉജാല മുക്കി യപ്പോള്‍ അതില്‍ പിടിച്ചതാണ് ... ഇതും ഇട്ടു ഞാന്‍ എങ്ങനെ അവളുടെ മുന്‍പില്‍ പോവും
ആ ഇനി എന്തായാലും ഇവിടെ എത്തി ഇനി ക്ലാസ്സില്‍ കയറാം ...എനിക്കാണേല്‍ അവളെ കാണാന്‍ കൊതിയാവുനുണ്ട്..
ഞാന്‍ ക്ലസ്സില്‍ എത്തി പുറകിലെ ബെഞ്ചില്‍ ചെന്നിരുന്നു ,...പെണ്കുട്ടികള്‍ ഇരികുന്ന സ്ഥലത്തുകൂടി ഒന്ന് സെര്‍ച്ച്‌ ചെയ്തു നോക്കി...
ഇല്ല അവള്‍ വന്നിട്ടില്ല .... ഇനി ഇന്ന് വരുന്നിലാവോ.... ശു... ഇത് നേരത്തെ അറിഞ്ഞിരുനെല്‍..ഞന്‍ ഇത്ര നേരത്തെ വരില്ലായിരുന്നു..
അങ്ങനെ ചിന്തിച്ചിരിക്കുംപോളാണ് വാതിലില്‍ ടീച്ചര്‍ പ്രത്യക്ഷപെട്ടത്‌ ..കൂടെ ആയിഷയും ..
ഹാവൂ ,അവള്‍ വന്നല്ലോ ...ഹോയ് ഹോയ് ...മനസ്സ് ഒന്ന് സന്തോഷിച്ചു ..
ആ സന്തോഷം വളരെ നേരം നീണ്ടുനിനില്ല ..
ടീച്ചര്‍ ,..പറഞ്ഞു തുടങ്ങി..
നമ്മുടെ ആയിഷയുടെ കല്യാണമാണ് നാളെ ...നിങ്ങലോടെല്ലവരോടും പറഞ്ഞു കാണുമല്ലോ ..
കാണാത്തവരെ ക്ഷണിക്കാന്‍ വേണ്ടിയാണ് ആയിഷ ഇന്ന് വന്നിരികുന്നത്...
ടീച്ചര്‍ ഉടനെ അവള്‍ക് ,,,എല്ലാവരെയും ക്ഷണിക്കാന്‍ അനുവാദം കൊടുത്തു...
അവള്‍ ഓരോരുത്തരുടെ അടുത്തതായി പൊയ് സംസാരിക്കാന്‍ തുടങ്ങി..
ഈയുള്ളവന്‍ അപ്പോള്‍ എവിടെ ആയിരുനെനു അറിയുമോ????
പിറകിലെ ഡെസ്കില്‍ തല വെച്ച് കിടക്കുവായിരുന്നു...
ഹും എന്തൊക്കെ ആയിരുന്നു ...അവളുടെ കണ്ണുകള്‍....നുണക്കുഴികള്‍ @#$@&
ഒടുവില്‍ അവള്‍ എന്റെ അടുത്ത് വന്നു ....
"ഞാന്‍ ഇന്നലെ മുതല്‍ ശുക്കൂരിനെ നോകുന്നുണ്ടായിരുന്നു കല്യാണമൊന്നു പറയാന്‍ ...ഇനലെ പറയാന്‍ പറ്റിയില്ല ...
'പറ്റില്ല ,,,..ഇന്നലെ പറഞ്ഞിരുന്നേല്‍ ഞാന്‍ ഇങ്ങനെ മനക്കോട്ട കേട്ടുമയിരുന്നില്ലലോ' അത് ഞാന്‍ അവളോടെ പറഞ്ഞതല്ല...എന്റെ മനസ്സില്‍ പറഞ്ഞതാ
കല്യാണത്തിന് തീര്‍ച്ചയായും വരണം ...."ഉം" അത്രമാത്രം ആ ഒരു മൂളലിനു മാത്രമേ എനിക്ക് കഴിഞ്ഞോള് ...
അതിനു ശേഷം അവള്‍ ,..ടീച്ചറോട്‌ യാത്ര പറഞ്ഞു പോയി ,,
ടീച്ചര്‍ ക്ലാസ്സ്‌ എടുക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് പതിവുപോലെ എന്നെ വിളിച്ചു ഞാന്‍ എണീറ്റു ആദ്യത്തെ ബെഞ്ചില്‍ ചെന്നിരിക്കുനതിനിടയില്‍
ടീച്ചര്‍ എന്റെ ഷര്‍ട്ട്‌ കണ്ടു ചോദിച്ചു .
"ഇതെന്താ ശുക്കൂരെ ഉജാലയുടെ പരസ്യമോ?????"
"ഉമ്മാന്റെ തമാശ യാണ് ടീച്ചറെ ...."
ക്ലാസില്‍ പൊട്ടിച്ചിരി മുഴങ്ങി ...ഞാന്‍ ആ ഡെസ്കില്‍ തലചായ്ച്ച് ഗ്രൌണ്ടിലൂടെ നടന്നു പോവുന്ന ആയിഷയെയും നോക്കി കിടന്നു ........