vaayikkanoridam vaayikkanoridam vaayikkanoridam
പ്രിയപ്പെട്ട ജൂണ്‍ ...
ഇത്തവണ നീ കൂടുതല്‍ സുന്ദരിയായിരിക്കുന്നു...
നീന്റെ ആരെയും മയക്കുന്ന ആ വശ്യ സൗന്ദര്യത്തോടുകൂടി  കൂടി..
വരണ്ടുണങ്ങിയ ഭൂമിയ്ക്ക് ജീവന്‍ വെപ്പിക്കാന്‍ പെയ്തുതുടങ്ങിയ നിന്നെ ..
ഒരു നിമിഷം പോലും നോക്കി നില്‍ക്കാത്തവര്‍ ഉണ്ടാവില്ല..
നീ പെയ്തു മദിക്കുന്ന രാവിലെകളില്‍ എണീക്കാന്‍ മടിക്കുന്ന കുരുന്നുകളെ വിളിച്ചുണര്‍ത്തുന്ന അമ്മയുടെ  ശബ്ദമുഖരിതമായിരിക്കുന്ന പ്രഭാതങ്ങള്‍ ..
നിന്റെ കൂടെ കളിച്ചു തിമര്‍ത്തു നടക്കുന്ന പൈതങ്ങളുടെ കൂടെ വാത്സല്യ ശകാരവുമായി ഓടി നടക്കുന്ന അച്ഛന്‍ .....
നനഞ്ഞ് കുതിര്‍ന്നു മഴയില്‍ ഉല്ലസിച്ചു സ്കൂളിലേക്ക് പോവുന്ന ബാല്യങ്ങള്‍ ....
നിന്നെയും നോക്കി ഒരു ദിനേശ് ബീഡിയും കത്തിച്ച് പീടിക തിണ്ണയില്‍ സൊറ പറഞ്ഞിരിക്കുന്ന കാരണവന്മാര്‍ ...
അവരെ എല്ലാം കുളിരണിയിപ്പിച്ചു കൊണ്ട് നീ പെയ്തു  തീരുമ്പോള്‍ ...
നീ കുളിപ്പിച്ച് സുന്ദരിയാക്കിയ പച്ചപ്പിന്റെ സൗന്ദര്യം ആസ്വദിക്കുന്നവര്‍കിടയിലും..
നിന്റെ ഭാവമാറ്റത്തെ ഭീതിയോടെ നോക്കി നില്‍ക്കുന്നവരുടെ കണ്ണിലെ നിസ്സഹായത
നീ കാണാതെ പോവരുത്..
എങ്കിലും ജൂണ്‍ നീ സുന്ദരിയാണ്..

No comments: